എസ്‌.വൈ. ഖുറേഷി ചുമതലയേറ്റു

July 30, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 17 -ാമത്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി ഷഹാബുദ്ദീന്‍ യാക്കൂബ്‌ ഖുറേഷി ചുമതലയേറ്റു. നവീന്‍ ചൗള വിരമിച്ച ഒഴിവിലേയ്‌ക്കാണ്‌ എസ്‌.വൈ. ഖുറേഷിയുടെ നിയമനം. മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷറാറുന്ന ആദ്യ മുസ്ലീം സമുദായക്കാരനാണ്‌ 63 കാരനായ ഖുറേഷി. സിവില്‍സര്‍വീസില്‍ 35 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള അദ്ദേഹം കഴിഞ്ഞ നാലു വര്‍ഷത്തിലധികമായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2012 ജൂണ്‍വരെയാണ്‌ ഖുറേഷിയുടെ കാലാവധി. 1971 കേഡര്‍ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌. ദൂരദര്‍ശന്റെ ഡയറക്‌ടര്‍ ജനറലായി സേവനം അനുഷ്‌ഠിച്ചിട്ടുണ്‌ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം