കൈവെട്ട്‌ കേസ്‌: പ്രതികളുപ യോഗിച്ച കാര്‍ കണ്‌ ടെത്തി

July 30, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകനെ ആക്രമിച്ച കേസിലെ പ്രതികള്‍ സംഭവത്തിന്‌ ശേഷം ഉപയോഗിച്ച കാര്‍ പോലീസ്‌ കണ്‌ ടെത്തി. ആക്രമണത്തിനിടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിയ്‌ക്കാന്‍ ഉപോയിച്ച കറുത്ത ലാന്‍സര്‍ കാറാണ്‌ പിടിച്ചെടുത്തതെന്ന്‌ പോലീസ്‌ അറിയിച്ചു. കാലടി സ്വദേശിയുടേതാണ്‌ പിടിച്ചെടുത്ത കാര്‍. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ പ്രതികള്‍ പ്രാഥമിക ചികിത്സ നേടിയത്‌ അറസ്റ്റിലായ ഡോ. റെനീഫിന്റെ വീട്ടിലാണെന്ന്‌ നേരത്തേ വ്യക്തമായിരുന്നു. ഇവിടെ നിന്ന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക്‌ പോകാന്‍ ഉപയോഗിച്ച വാഹനമാണ്‌ ഇപ്പോള്‍ കണ്‌ ടെത്തിയിരിയ്‌ക്കുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം