പാര്‍ട്ടിക്കുള്ളില്‍ നിന്നും വാര്‍ത്തകള്‍ ചോരുന്നു: പിണറായി

August 13, 2011 കേരളം

കണ്ണൂര്‍: സിപിഎമ്മില്‍ നിന്നു ചില വാര്‍ത്തകള്‍ ചോരുന്നുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വാര്‍ത്ത ചോരുന്നതു മാധ്യമങ്ങളുടെ മികവ് കൊണ്ടു മാത്രമല്ല. പാര്‍ട്ടിക്കുളളില്‍ നിന്നും വാര്‍ത്ത പുറത്തു പോകുന്നുണ്ട്. വാര്‍ത്തകള്‍ ചോരുന്നത് പാര്‍ട്ടിക്ക് ഒട്ടും ചേര്‍ന്ന കാര്യമല്ല. തീര്‍ത്തും അപമാനകരമാണ്. എല്ലാ വാര്‍ത്തകളും ശരിയുമല്ല. വാര്‍ത്ത ചോരുന്നത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. ഇതിനു പിന്നിലുള്ളവരെ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു.

വിഎസിനെതിരെ കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. വിഎസിനെതിരെ പരാതി ഇല്ല. അതു മാധ്യമങ്ങള്‍ ഉണ്ടാക്കിയ കഥയാണെന്നും പിണറായി പറഞ്ഞു.പാമൊലിന്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടില്ല. കോടിയേരിയുടേത് ആദ്യപ്രതികരണം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരി   ഏഴു മുതല്‍ പത്തു വരെ നടക്കും. സമ്മേളന നടത്തിപ്പ് സംബന്ധിച്ചു സംസ്ഥാന സമിതി ചര്‍ച്ച ചെയ്തതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം