59-ാമത് നെഹ്‌റുട്രോഫി വള്ളംകളി ഇന്ന്

August 13, 2011 കേരളം

ആലപ്പുഴ: 59-ാമത് നെഹ്‌റുട്രോഫി വള്ളംകളി ഇന്ന്. നെഹ്‌റു ട്രോഫി ജലോല്‍സവത്തെ വരവേല്‍ക്കാന്‍ പുന്നമടയുടെ ഓളപ്പരപ്പ് ഒരുങ്ങി. ഉച്ചയ്ക്ക് 2.30നു കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ജലോല്‍സവം ഉദ്ഘാടനം ചെയ്യും. 19 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 59 ജലയാനങ്ങള്‍ ഇത്തവണ മത്സരത്തില്‍ പങ്കെടുക്കും. എല്ലാവര്‍ഷവും ഓഗസ്റ്റ് രണ്ടാം ശനിയാണു ജലോല്‍സവം.

വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ ഒന്‍പതും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ ആറും വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ നാലും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ 13ഉം ചുരുളന്‍, തെക്കന്‍ ഓടി വനിതകള്‍ എന്നീഇനങ്ങളില്‍ നാലു വീതവും വള്ളങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. കേന്ദ്ര ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായി, കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയവരും മത്സരം കാണാന്‍ എത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം