പി.എസ്.സി പരീക്ഷയെഴുതാന്‍ പോയ യുവാക്കള്‍ അപകടത്തില്‍ മരിച്ചു

August 13, 2011 കേരളം

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ എഴുതാന്‍ നെയ്യാറ്റിന്‍കരയില്‍നിന്ന് ആലപ്പുഴയിലേക്ക് ബൈക്കില്‍പോയ യുവാക്കള്‍ അപകടത്തില്‍ മരിച്ചു. നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങര സ്വദേശി ഷാജി (35), ചിറ്റിക്കോട് കോണത്തുവീട്ടില്‍ അനില്‍കുമാര്‍ (22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇവരുടെ ബൈക്കില്‍ ഇടിച്ചവാഹനം നിര്‍ത്താതെപോയി. പാറശാല കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിലെ താല്‍ക്കാലിക കണ്ടക്ടറായിരുന്നു മരിച്ച ഷാജി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം