പി.സി അലക്‌സാണ്ടറുടെ മൃതദേഹം സംസ്‌കരിച്ചു

August 13, 2011 കേരളം

ആലപ്പുഴ: കഴിഞ്ഞ ദിവസം അന്തരിച്ച മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ പിസി അലക്‌സാണ്ടറുടെ മൃതദേഹം സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. പള്ളി ഹാളില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലികാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു.

നേരത്തെ ജന്മനാടായ പുതിയകാവില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ രാഷ്ട്രീയ സാമൂഹ്യരംഗത്തെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മന്ത്രിമാരായ കെ എം മാണി,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,ഷിബു ബേബി ജോണ്‍, കേന്ദ്ര ഊര്‍ജ സഹമന്ത്രി കെസി വേണുഗോപാല്‍,സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വേണ്ടി ആലപ്പുഴ ജില്ലാ കലക്ടര്‍ റീത്ത് സമര്‍പ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം