രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍: കേരള പോലീസില്‍ 14 പേര്‍ അര്‍ഹരായി

August 14, 2011 ദേശീയം

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുളള 14 ഉദ്യോഗസ്ഥര്‍ വിവിധ മെഡലുകള്‍ക്ക് അര്‍ഹരായി.എഡിജിപി മഹേഷ് കുമാര്‍ സിംഗ്ല, എന്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് വിശിഷ്ട സേവാ മെഡല്‍.

ഐജി ടി.കെ.വിനോദ്കുമാര്‍, യോഗേഷ് ഗുപ്ത, ഡിഐജി മനോജ് ഏബ്രഹാം  എസ്പി മാരായ ജേക്കബ് ജോബ്,എം മുരളീധരന്‍ നായര്‍, കെ.എസ് സ്‌കറിയ, കെഎപി കമന്‍ഡാന്റ് സി .സോഫി, അസി.കമ്മഷണര്‍ കെ.എസ്. ശ്രീകുമാര്‍ എന്നിവര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിനും അര്‍ഹരായി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം