ആശ്രയപദ്ധതി നടപ്പാക്കിയില്ലെങ്കില്‍ വികസനഫണ്ട് തടയും: മുഖ്യമന്ത്രി

August 14, 2011 കേരളം

തിരുവനന്തപുരം: ആശ്രയപദ്ധതി നടപ്പാക്കിയില്ലെങ്കില്‍ വികസനഫണ്ട് തടഞ്ഞുവെയ്ക്കുമെന്ന് പഞ്ചായത്തുകള്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ദരി്ദ്രര്‍ക്ക് ആശ്വാസം നല്‍കുന്ന ആശ്രയപദ്ധതി നടപ്പാക്കാത്ത 128 പഞ്ചായത്തുകള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചു. നിരാലംബരായ അതീവദരിദ്രരെ കണ്ടെത്തി സഹായിക്കാനാണ് പഞ്ചായത്ത് തലത്തില്‍ 2003 മുതല്‍ ആശ്രയപദ്ധതി കൊണ്ടുവന്നത്.

മറ്റു ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളുടെ പ്രയോജനം ലഭിക്കാത്ത കേരളജനസംഖ്യയുടെ രണ്ടു ശതമാനം വരുന്ന വിഭാഗത്തിനാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചുകൊണ്ടിരുന്നത്. ഭക്ഷണവും വസ്ത്രവും ചികിത്സയും നല്‍കുന്നതാണ് പദ്ധതി. തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി ആവിഷ്‌കരിക്കുന്ന മുറയ്ക്ക് ആവശ്യമായ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കും.

മുഖ്യമന്ത്രിയുടെ ഈ പദ്ധതി ഏറ്റെടുക്കാന്‍ 128 ഓളം തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറായില്ല.   ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം