അറസ്റ്റ് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം: ഹസാരെ

August 16, 2011 ദേശീയം

ന്യൂഡല്‍ഹി: തന്നെ അറസ്റ്റു ചെയ്തതിലൂടെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം കുറിച്ചിരിക്കുകയാണെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ‘പ്രിയ്യപ്പെട്ടവരേ, രണ്ടാം സ്വാതന്ത്ര്യം സമരം ഇതാ തുടങ്ങിക്കഴിഞ്ഞു. ഞാനും അറസ്റ്റിലായി. ഈ സമരം എന്റെ അറസ്‌റ്റോടെ അവസാനിക്കുമോ. ഒരിക്കലുമില്ല. നിങ്ങള്‍ അതിന് അനുവദിക്കരുത്’-അറസ്റ്റിലായ സമയം ഇതായിരുന്നു ഹസാരെയുടെ പ്രതികരണം. ജയില്‍ നിറയ്ക്കല്‍ സമരത്തില്‍ പങ്കാളികളാകാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

എന്നാല്‍ സംയമനം പാലിക്കണമെന്ന് അദ്ദേഹം അനുയായികളോട് ആവശ്യപ്പെട്ടു.കോടിക്കണക്കിനു പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയിലെ ജയിലുകള്‍ നിറഞ്ഞുകവിയുന്ന സമയം അടുത്തിരിക്കുന്നു- ഹസാരെ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം