ഹസാരെയുടെ അറസ്റ്റ്: അനുയായികള്‍ സുപ്രീംകോടതിയിലേക്ക്

August 16, 2011 ദേശീയം

ന്യൂഡല്‍ഹി: അന്നാ ഹസാരെയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ അദ്ദേഹത്തിന്റെ അനുയായികള്‍ സുപ്രീംകോടതിയെ സമീപിക്കും. അറസ്റ്റ് ജനാധിപത്യ വിരുദ്ധമാണെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹസാരെയുടെ അനുയായികളിലൊരാളും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. സമാധാനപരമായി സര്‍ക്കാരിനെതിരെ സമരം നടത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുവെന്നും നിയമത്തില്‍ വിശ്വാസമുള്ളതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം