ഒബാമ നടത്തുന്ന ബസ് യാത്രയ്ക്ക് തുടക്കമായി

August 16, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: സാധാരണക്കാരുമായി നേരിട്ട് അടുത്തറിയുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ബറാക് ഒബാമ നടത്തുന്ന ബസ് യാത്രയ്ക്ക് തുടക്കം. ലോവ, ഇലിനോയി , മിനിസോട്ട എന്നിവിടങ്ങളിലായി മൂന്നു ദിവസത്തേക്കാണ് ഒബാമയുടെ യാത്ര. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നോടിയായാണ് ഒബാമയുടെ ബസ് യാത്ര.

സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള വിശദമായ പദ്ധതി ഉടന്‍ പുറത്തു വിടുമെന്ന് ഒബാമ പറഞ്ഞു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം രാഷ്ട്രീയ തകര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം