ഇന്ത്യന്‍ ഹോക്കി ടീമിനെ രാജ്പാല്‍ സിംഗ്‌ നയിക്കും

August 17, 2011 കായികം

ന്യൂദല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ രാജ്പാല്‍ സിംഗ്‌ നയിക്കും.
18 അംഗടീമില്‍ ഭൂരിഭാഗവും യുവതാരങ്ങളാണ്‌. ഗോള്‍കീപ്പര്‍ അഡ്രിയാന്‍ ഡിസൂസയെയും സ്ട്രൈക്കര്‍ പ്രദ്ജ്യോത്സിംഗിനെയും ടീമിലേയ്ക്ക്പരിഗണിക്കാതിരുന്നപ്പോള്‍ വേള്‍ഡ്‌ സീരീസ്‌ ഹോക്കിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതിന്‌ ഹോക്കി ഇന്ത്യകാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയ സന്ദീപ്സിംഗ്‌, സര്‍ദാ ര്‍സിംഗ്‌ എന്നിവര്‍ ടീമിലിടം നേടി. ഹര്‍വീന്ദര്‍ സിംഗ്‌, ദിലീപ്‌ ടര്‍ക്കി എന്നിവരുടെ മേല്‍നോട്ടത്തില്‍ സെലക്ടര്‍മാരായ ബല്‍വീന്ദര്‍സിംഗ്‌, ബി.പി ഗോവിന്ദ, എ.ബി.സുബയ്യ എന്നവരാണ്‌ ടീമിനെ പ്രഖ്യാപിച്ചത്‌. ടീമില്‍ രണ്ടു ഗോള്‍കീപ്പര്‍മാര്‍, മൂന്ന്‌ പ്രതിരോധക്കാര്‍ അഞ്ച്‌ മധ്യനിരക്കാര്‍, എട്ട്‌ സ്ട്രൈക്കര്‍മാര്‍ എന്നിവരാണ്‌ ഉള്‍പ്പെട്ടിട്ടുള്ളത്‌.
സെപ്തംബര്‍ മൂന്ന്‌ മുതല്‍ 11 വരെ ചൈനയിലാണ്‌ ചാമ്പ്യന്‍സ്‌ ട്രോഫി നടക്കുന്നത്‌. സെപ്തംബര്‍ മൂന്നിന്‌ ചൈനയുമായാണ്‌ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താന്‍, മലേഷ്യ, ദക്ഷികൊറിയ, ജപ്പാന്‍ എന്നിവരാണ്‌ ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം