കന്യാസ്ത്രീയുടെ മൃതദേഹം കോണ്‍വെന്റിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തി

August 17, 2011 കേരളം

തിരുവനന്തപുരം: കന്യാസ്ത്രീയുടെ മൃതദേഹം കോണ്‍വെന്റിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തി. പടിഞ്ഞാറെ പൂങ്കുളത്തെ ഹോളി ക്രോസ് കോണ്‍വെന്റിലെ സിസ്റ്റര്‍ മേരി ആല്‍സിയ (48)യെയാണ് രാവിലെ ഏഴു മണിയോടെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഒമ്പത് കന്യാസ്ത്രീകളാണ് ഈ കോണ്‍വെന്റില്‍ താമസിക്കുന്നത്. രാവിലെ സിസ്റ്റര്‍ മേരി ആല്‍സിയയെ മുറിയില്‍ കാണാതെ അന്വേഷിച്ചപ്പോളാണ് കോണ്‍വെന്റിന്റെ സമീപത്ത് നിലത്തുള്ള ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്.

ടാങ്കിന്റെ സ്ലാബുകള്‍ ഇളക്കി മാറ്റിയ നിലയിലാണ്. സമീപത്തെ ഹോളിക്രോസ് എല്‍.പി സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ മേരി ആല്‍സിയ കോട്ടയം മാന്‍വെട്ടം സ്വദേശിനിയാണ്. 21 വര്‍ഷമായി പൂങ്കുളത്തെ കോണ്‍വെന്റിലാണ് താമസം. കോവളം പോലീസ് അന്വേഷണം ആരംഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം