കാര്‍ഷിക വായ്‌പ ഉടന്‍ ലഭ്യമാക്കും: മുഖ്യമന്ത്രി

August 17, 2011 കേരളം

തിരുവനന്തപുരം: കാര്‍ഷിക വായ്പ നബാര്‍ഡ് വഴിയാണെങ്കിലും മറ്റേതെങ്കിലും സഹകരണ സ്ഥാപനങ്ങള്‍ വഴിയാണെങ്കിലും ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ഏറ്റവും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ സംസ്ഥാന തല കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജൈവ കീടനാശിനികള്‍ വ്യാപിപ്പിക്കുതിനുള്ള നടപടികള്‍ സ്വീകരിക്കും, പ്രകൃതി ദുരന്തം മൂലമുണ്ടാകു നാശനഷ്ടങ്ങള്‍ക്ക് നല്‍കുന്ന ദുരിതാശ്വാസ തുക വര്‍ദ്ധിപ്പിക്കും, ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍, റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണി എന്നിവര്‍ ഉള്‍പ്പെടു സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സമിതി റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെുന്നം മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷക അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം