സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കും: മുഖ്യമന്ത്രി

August 18, 2011 കേരളം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട് ഐ.ഐ.എമ്മില്‍ നടക്കുന്ന മന്ത്രിമാര്‍ക്കായുള്ള പരിശീലന പരിപാടിക്കിടെ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഭരണം മെച്ചപ്പെടുത്താനുള്ള പാഠങ്ങള്‍ പഠിക്കാനാണ് ഭരണാധികാരികള്‍ ഐ.ഐ.എമ്മിലെത്തിയത്. സര്‍ക്കാരിന്റെ ശക്തിയും ദൗര്‍ബല്യവും മനസിലാക്കിയായിരിക്കും പദ്ധതി നടപ്പാക്കുക. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വെബ്‌സൈറ്റില്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘മാറ്റത്തിന് ഉള്‍ക്കാഴ്ചയോടുള്ള ഭരണം’ എന്നതാണ് പരിശീലനപരിപാടിയുടെ ലക്ഷ്യമെന്ന് ഐ.ഐ.എം. ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം