ധ്യാനമന്ത്രങ്ങള്‍

August 18, 2011 സനാതനം

ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍

മഹാസുദര്‍ശനമന്ത്രം
അഹിര്‍ബുന്ധ്യ ഋഷി: അതിജഗതീഛന്ദ:
മഹാസുദര്‍ശനോ മഹാവിഷ്ണുര്‍ദേവതാ
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജനവല്ലഭായ പരായ പരംപുരുഷായ പരമാത്മനേ’
പരകര്‍മ്മ മന്ത്രയന്ത്രൗഷധ അസ്ത്രശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്‌ത്രേ, ജ്വാലാപരീതായ
സര്‍വ്വദിക്‌ക്ഷോഭണകരായ
ഹും ഫട് ബ്രഹ്മണേ പരംജ്യോതിഷേ സ്വാഹാ’
(ശത്രുസംഹാരം, ബാധാദുരിതങ്ങള്‍ ഇവ മാറി സകല ഐശ്വര്യങ്ങളും സമ്പല്‍സമൃദ്ധിയും ഉണ്ടാകും)

വിദ്യാഗോപാലമന്ത്രം
ശ്രീനാരദഋഷി: അനുഷ്ടുപ് ഛന്ദ:
ശ്രീകൃഷ്‌ണോ ദേവതാ
ഓം ക്ലീം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സര്‍വ്വജ്ഞ ത്വം പ്രസീദ മേ
രമാരമണ വിശ്വേശ വിദ്യാമാശു പ്രയഛ മേ’
(കുട്ടികള്‍ക്ക് വയമ്പ് കൊടുക്കുന്ന അവസരത്തിലും, വിദ്യാര്‍ത്ഥികളും ഈ മന്ത്രം ജപിച്ചാല്‍ ബുദ്ധി വര്‍ദ്ധിക്കും).

ഗോപാലമന്ത്രം
ശ്രീനാരദഋഷി: ഗായത്രീ ഛന്ദ:
ശ്രീകൃഷ്ണപരമാത്മാ ദേവതാ
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജനവല്ലഭായ സ്വാഹാ’
(സര്‍വ്വാഭീഷ്ടസിദ്ധിക്കും സ്ത്രീകള്‍ക്ക് വിവാഹം നടക്കാനും ഉത്തമം)

സന്താനഗോപാലമന്ത്രം
ശ്രീനാരദഋഷി: അനുഷ്ടുപ് ചന്ദ:
സന്താനഗോപാലമഹാവിഷ്ണുര്‍ദേവതാ
ഓം ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത:’
(ഈ മന്ത്രം ചൊല്ലി സുകുമാരം നെയ്യ് ജപിച്ച് കഴിച്ചാല്‍ സന്താനലാഭം ഉണ്ടാകും)

നരസിംഹമന്ത്രം
ഓം ഈ ഹം ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം’

രാജഗോപാലമന്ത്രം
ശ്രീനാരദഋഷി: അനുഷ്ടുപ് ചന്ദ:
രാജഗോപാല മഹാവിഷ്ണുര്‍ദേവതാ
ഓം കൃഷ്ണ കൃഷ്ണ മഹായോഗിന്‍
ഭക്താനാം അഭയങ്കര
ഗോവിന്ദപരമാനന്ദ
സര്‍വ്വം മേ വശമാനയ’
(ധനസമൃദ്ധിയും സര്‍വ്വവശ്യവും ഫലം)

വനദുര്‍ഗ്ഗാമന്ത്രം
ആരണ്യക ഋഷി: അത്യനുഷ്ടുപ് ഛന്ദ:
വനദുര്‍ഗ്ഗാദേവതാ
ഓം ഹ്രീം ദും ഉത്തിഷ്ഠാ പുരുഷികിം
സ്വഭീഷിഭയം മേ
സാമുപസ്ഥിതം യദിശക്യമശക്യം
ഹും ദും ദുര്‍ഗ്ഗേ ഭഗവതി ശമയ സ്വാഹാ’
(ശത്രുനാശം ഫലം)

ത്രിഷ്ടുപ്മന്ത്രം
കാശ്യപ്യ ഋഷി: ത്രിഷ്ടുപ് ഛന്ദ:
ജാതവേദാഗ്നിര്‍ദേവതാ
ഓം ജാതവേദസേ സുനവാമ
സോമമരാതീയതോ നിദഹാദിവേദ
സന: പര്‍ഷദതി ദുര്‍ഗ്ഗാണി വിശ്വാദുര്‍ഗായൈ
നാവേവ സിന്ധും ദുരിതാത്യഗ്നി:’
(ശത്രുദോഷം, ബാധാദുരിതം മുതലായവയ്ക്ക് ഈ മന്ത്രം ഉത്തമം)

സ്വയംവരമന്ത്രം
അജ ഋഷി: ജഗതീ ഛന്ദ: സ്വയംവരപാര്‍വ്വതീ ദേവതാ
ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി
യോഗഭയങ്കരി സകല സ്ഥാവര ജംഗമസ്യ
മുഖ ഹൃദയം മമ വശം ആകര്‍ഷയ
ആകര്‍ഷയ സ്വാഹാ’
(സര്‍വ്വവശ്യവും കാര്യസിദ്ധിയും ഫലം)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം