പ്രൊഫ.സി അയ്യപ്പന്‍ അന്തരിച്ചു

August 18, 2011 കേരളം

കൊച്ചി: തിരൂര്‍ ഗവ.കോളേജ് മുന്‍ പ്രിന്‍സിപ്പലും എഴുത്തുകാരനുമായ പ്രൊഫ. സി. അയ്യപ്പന്‍ (56)അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍വെച്ചായിരുന്നു അന്ത്യം. ദളിത് ജീവിതം എഴുത്തിലേക്ക് കൃത്യമായ രാഷ്ട്രീയത്തോടും ഏറെ സ്വഭാവികതയോടും സി.അയ്യപ്പന്റെ രചനകളില്‍ ആഖ്യാനിക്കപ്പെട്ടു. നാട്ടുഭാഷയുടെ തനിമയും വീര്യവും അയ്യപ്പന്റെ രചനകളുടെ അടിയാധാരാമായി നില്ക്കുന്നു. ‘ഞണ്ടുകള്‍ ‘ ,സമ്പൂര്‍ണ്ണകഥകളുടെ സമാഹാരമായ ‘സി.അയ്യപ്പന്റെ കഥകള്‍ ‘ എന്നിവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങള്‍ .വ്യവസ്ഥാപിതമായ എഴുത്തിന്റെ പതിവ്‌രീതികളില്‍ നിന്ന് വഴിമാറിനടന്ന എഴുത്താണ് സി.അയ്യപ്പന്റേത്. കേരളത്തിന്റെ ആധുനികതയുടേയും എഴുത്തിലെ ആധുനികതയുടേയും ഇടയിലെ വൈരുദ്ധ്യങ്ങളെ അയ്യപ്പന്‍കഥകളില്‍ സജീവമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം