ഇന്തൊനീഷ്യയില്‍ വന്‍ അഗ്നിപര്‍വ്വതസ്‌ഫോടനം

August 18, 2011 രാഷ്ട്രാന്തരീയം

ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ വടക്കന്‍ സുലാവേസി പ്രവിശ്യയിലെ ലോകോന്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.അഗ്നിപര്‍വതത്തില്‍നിന്നു പുറത്തുവന്ന ലാവയും പുകയും ആകാശത്ത് ഉയര്‍ന്നു പൊങ്ങി. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു പരിഭ്രാന്തരായ സമീപവാസികളില്‍ പലരും പലായനം ചെയ്തു. 273 ഓളം പേരെ അധികൃതര്‍ സുരക്ഷിത സ്ഥലത്തേക്കു മാറ്റി.കഴിഞ്ഞ രണ്ടു മാസങ്ങളിലും ലോകോന്‍ അഗ്നിപര്‍വതം ഇടക്കിടെ പൊട്ടിത്തെറിക്കുകയും പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം