സ്വര്‍ണവില ഇരുപതിനായിരത്തോട് അടുക്കുന്നു

August 18, 2011 കേരളം

കൊച്ചി: സ്വര്‍ണവില ഇരുപതിനായിരത്തോട് അടുക്കുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും വില കൂടി. പവന് 240 രൂപ കൂടി 19,840 രൂപയായി. ഗ്രാമിന് 30 രൂപയാണു കൂടിയത്. ഒരു ഗ്രാമിന് 2,480 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ വില കൂടിയതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും വിലക്കയറ്റം ഉണ്ടായത്. കഴിഞ്ഞയാഴ്ച നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് വില ഈയാഴ്ച വീണ്ടും കൂടിത്തുടങ്ങിയത്.

സ്വര്‍ണം ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന വിശ്വാസമാണ് വില തല്‍ക്കാലം താഴോട്ടുപോകാന്‍ സാധ്യതയില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയാന്‍ കാരണം. ഇന്ത്യയില്‍ ഓണത്തോടെ
വിവാഹകാലത്തിനു തുടക്കം കുറിക്കും. വന്‍തോതിലുള്ള വില്‍പന ഇക്കുറിയുമുണ്ടാകുമെന്നാണു പ്രതീക്ഷ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം