പാക്കിസ്ഥാന്‍ സൈന്യം മൂന്നാം തവണയും വെടിനിര്‍ത്തല്‍ ലംഘിച്ചു

August 18, 2011 ദേശീയം

ജമ്മു: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സേന തിരിച്ചു വെടിയുതിര്‍ത്തു. ഒരു മണിക്കൂറോളം പരസ്പരം വെടിവയ്പു തുടര്‍ന്നതായാണു റിപ്പോര്‍ട്ട്. പൂഞ്ച് ജില്ലയിലെ അതിര്‍ത്തിയിലാണു വെടിവയ്പുണ്ടായത്.ആളപായമുണ്ടായതായോ ആര്‍ക്കും പരുക്കേറ്റതായോ റിപ്പോര്‍ട്ടില്ല. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാക്ക് സേന വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. ഇന്നലെ കശ്മീരിലെ രജൗരി ജില്ലയിലെ ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ഉണ്ടായ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാനു പരുക്കേറ്റിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം