അന്നാ ഹസാരെ നാളെ മുതല്‍ രാം ലീലാ മൈതാനത്ത് നിരാഹാര സമരം തുടങ്ങും

August 18, 2011 ദേശീയം

ന്യൂഡല്‍ഹി: അന്നാ ഹസാരെ നാളെ മാത്രമേ തിഹാര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങുകയുള്ളു എന്ന് അദ്ദേഹത്തിന്റെ അനുയായി അരവിന്ദ് കേസരിവാള്‍ അറിയിച്ചു. നാളെ മുതല്‍ അദ്ദേഹം രാം ലീലാ മൈതാനത്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാംലീല മൈതാനത്ത് സത്യഗ്രഹത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് നാളെ മുതല്‍ നിരാഹാരം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ നിരാഹാരം തുടങ്ങുന്ന സമയം സംബന്ധിച്ചു വ്യക്തമായിട്ടില്ല.

ഹസാരെ ഇന്നു ജയില്‍ മോചിതനാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.   കിരണ്‍ ബേദി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. നിരാഹാര സമരത്തിനായി ഹസാരെ ഇന്നു മൂന്നു മണിയോടെ രാം ലീല മൈതാനത്ത് എത്തുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മൈതാനപരിസരത്തു തടിച്ചു കൂടിയിരുന്നു. ഇന്നുച്ചയോടെ ജയിലില്‍ നിന്നിറങ്ങി ഗാന്ധിസമാധിയായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി ശേഷം രാംലീല മൈതാനത്തേക്കു പോകാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ പുറത്തിറങ്ങിയതു നാളത്തേക്കു മാറ്റിയ സാഹചര്യത്തില്‍ അദ്ദേഹം ജയിലില്‍ നിന്നു നേരിട്ടു നിരാഹാര വേദിയിലെത്തുമെന്നാണു വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം