ഹസാരേയുടെ സമരത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക

August 19, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: അന്നാ ഹസാരേയുടെ സമരത്തില്‍ തങ്ങള്‍ക്ക് യാതൊരുവിധ പങ്കുമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇപ്പോള്‍ നടന്നുവരുന്ന അഴിമതി വിരുദ്ധ സമരം ഇന്ത്യയുടെ ഒരു ആഭ്യന്തരപ്രശ്‌നം മാത്രമാണ്-യു.എസ്. വിദേശകാര്യ വക്താവ് വിക്‌ടോറിയ ന്യൂലാന്‍ഡ് പറഞ്ഞു. ജനങ്ങളുടെ കാര്യത്തില്‍ പൊതുവായ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും കര്‍ത്തവ്യങ്ങളുമുള്ള രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. അതുകൊണ്ടുതന്നെ ജനക്ഷേമം കണക്കിലെടുത്ത് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നുതന്നെയാണ് അമേരിക്കയുടെ വിശ്വാസം-ന്യൂലാന്‍ഡ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം