ഗവിയ്ക്കടുത്ത് നാല് കാട്ടാനകളെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി

August 19, 2011 കേരളം

റാന്നി: പത്തനംതിട്ടയിലെ റാന്നി ഫോറസ്റ്റ് ഡിവിഷനിലുള്ള ഗവിയ്ക്കടുത്ത് നാല് കാട്ടാനകളെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്ലാപ്പള്ളി പച്ചക്കാനത്തുള്ള ഉള്‍വനത്തിലാണ് കാട്ടാനകളുടെ ജഡം കണ്ടത്. രാത്രിയില്‍ ഇടിമിന്നലേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്ത കാലത്ത് വനത്തില്‍ ഷോക്കേറ്റും വെടിയേറ്റും ചരിയുന്ന ആനകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. വൈദ്യുതിലൈനുകള്‍ സുരഷാവേലിയുള്‍പ്പെടെയുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയാകാത്തത് അപകടങ്ങള്‍ക്കുകാരണമായി വിലയിരുത്തപ്പെടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം