ഭൂമാതാവേ, പ്രണാമം

August 19, 2011 സനാതനം

ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍
പരമ്പരാഗതമായിട്ടുള്ള ഭാരതീയ സംഹിതയായ മൂല്യങ്ങള്‍ക്കും ശാസ്ത്രവീക്ഷണങ്ങള്‍ക്കും അനുസരിച്ച് സൂക്ഷ്മനിരീക്ഷണത്തിനും യഥാര്‍ത്ഥവ്യാഖ്യാനത്തിനും ഉള്ള ആഹ്വാനം നല്‍കുന്നു. ഈ സംഹിത അനുശാസിക്കുന്ന ആചാരങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും അവയുടേതായ പ്രായോഗിക മൂല്യങ്ങള്‍ കാണാം. അവ നമ്മുടെ ഭൗതിക ജീവിതത്തില്‍ ശ്രദ്ധേയമായ ഫലം ചെലുത്തുകയും ചെയ്യുന്നു.
ബ്രഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുകയും പ്രഭാതകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുക എന്നത് ഭാരതീയ പാരമ്പര്യം ഊന്നിപ്പറയുന്നു. ഈ സമയത്ത് നമ്മള്‍ ഉറങ്ങിയാല്‍ അത് നമ്മുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും ദാരിദ്ര്യത്തിന് നിദാനമാവുകയും ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ അതിരാവിലെ വലതുവശം തിരിഞ്ഞുകൊണ്ടുതന്നെ ഐശ്വര്യമായി എഴുന്നേല്‍ക്കേണ്ടതാണെന്ന് അനുശാസിക്കപ്പെടുന്നു. എന്നാല്‍ ധൃതിയില്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുകയോ, നില്‍ക്കുകയോ ചെയ്യരുതെന്നും വിധിയുണ്ട്.
എഴുന്നേറ്റുകഴിഞ്ഞാല്‍, ഉടന്‍ കിടക്കയില്‍ ഇരുന്ന് ഉള്ളം കൈകള്‍ അഭിമുഖമായി പിടിച്ചുകൊണ്ട് ലക്ഷ്മി, സരസ്വതി, ഗൗരി എന്നീ ദേവിമാരെ സ്തുതിക്കണം. ഉറങ്ങുന്ന സമയത്ത് രക്തചക്രമണം വളരെ പതുക്കെയാണ് നടക്കുന്നത്. പക്ഷേ, വളരെ പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ കൂടുതല്‍ രക്തം പമ്പുചെയ്യുന്നതിനായി ഹൃദയത്തിന് കൂടുതല്‍ മര്‍ദ്ദം ചെലുത്തേണ്ടതായി വരുന്നു. ഇത് ഹൃദയസ്തംഭനത്തിന്‌വരെ കാരണമായേക്കാം. അതുകൊണ്ടാണ് പൂര്‍വ്വികര്‍ കുറച്ചുനേരം കട്ടിലിലിരുന്ന് പ്രാര്‍ത്ഥിച്ച ശേഷം മാത്രമേ എഴുന്നേല്‍ക്കാവൂ എന്ന് ശഠിച്ചിരുന്നത്. ഇതിന് ശേഷം എഴുന്നേറ്റ് നില്‍ക്കുമ്പോഴേക്കും രക്ത ചംക്രമണം സാധാരണ നിലയിലേയ്ക്ക് എത്തിയിരിക്കും.
രാവിലെ എഴുന്നേറ്റ് ഭൂമിയില്‍ കാല്‍ വയ്ക്കുന്നതിന് മുമ്പ് തന്നെ ഭൂമാതാവിനെ കൈകള്‍കൊണ്ട് സ്പര്‍ശിക്കണം എന്ന ഒരാചാരം പുരാതന ഋഷിമാര്‍ നിര്‍ദേശിച്ചിരുന്നു. എഴുന്നേറ്റ് പ്രാര്‍ത്ഥന ചൊല്ലിയശേഷം, കാലുകള്‍കൊണ്ട് ഭൂമിയില്‍ ചെലുത്താന്‍ പോകുന്ന മര്‍ദ്ദത്തിന് ക്ഷമാപണം എന്നതിലേയ്ക്ക് ഉള്ളം കൈകള്‍കൊണ്ട് ഭൂമിയെ സ്പര്‍ശിക്കേണ്ടതാണ്. ഇത് വെറുമൊരു അന്ധവിശ്വാസം എന്നതിലേയ്ക്ക് തള്ളിക്കളയാവുന്നതല്ല. ഇതിന്റെ പുറകിലുള്ള ശാസ്ത്രീയ വിശകലനം ചെയ്യേണ്ടതാണ്. ഒരു വ്യക്തി ഉറക്കത്തിലായിരിക്കുമ്പോള്‍ അയാളുടെ ശരീരത്തില്‍ തങ്ങി നില്‍ക്കുന്ന ഊര്‍ജ്ജത്തെ സ്ഥിതികോര്‍ജ്ജം എന്നു പറയുന്നു.
സ്ഥിതികോര്‍ജ്ജം അശുദ്ധമാണ്. കൈവിരലുകള്‍ ഉപയോഗിച്ച് ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍ അയാളുടെ ശരീരത്തില്‍ തങ്ങി നില്‍ക്കുന്ന ഊര്‍ജ്ജത്തെ സ്ഥിതികോര്‍ജ്ജം എന്നു പറയുന്നു. അയാള്‍ എഴുന്നേല്‍ക്കുമ്പോള്‍ അത് ചലനോര്‍ജ്ജമായി മാറുന്നു.
സ്ഥിതികോര്‍ജ്ജം അശുദ്ധമാണ്. കൈവിരലുകള്‍ ഉപയോഗിച്ച് ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍ അയാളുടെ ശരീരത്തില്‍ തങ്ങി നില്‍ക്കുന്ന ഊര്‍ജ്ജത്തെ സ്ഥിതികോര്‍ജ്ജം എന്നു പറയുന്നു. അയാള്‍ എഴുന്നേല്‍ക്കുമ്പോള്‍ അത് ചലനോര്‍ജ്ജമായി മാറുന്നു.
എന്നാല്‍ ആദ്യമായി കാലാണ് ഭൂമിയില്‍ വയ്ക്കുന്നത് എങ്കില്‍, ഊര്‍ജ്ജം താഴേക്ക പ്രവഹിക്കുകയും ശരീരം ദുര്‍ബലമാവുകയും ചെയ്യുന്നു. കരങ്ങളാണ് ഭൂമിയില്‍ ആദ്യം വയ്കുന്നതെങ്കില്‍, ഒരേ സമയത്ത് പോസിറ്റീവ് ഊര്‍ജ്ജം നമ്മുടെ ശരീരത്തിലേക്ക് ആഗീരണം ചെയ്യപ്പെടുകയും നെഗറ്റീവ് ഊര്‍ജ്ജം ഇല്ലാതാവുകയും ചെയ്യുന്നു. ഭൂമിയില്‍ കാല്‍ വയ്ക്കുന്നതിന് മുമ്പ്, കൈ കഴുകണം എന്ന് പൂര്‍വ്വികര്‍ ഉപദേശിച്ചിട്ടുള്ളത് എത്രത്തോളം പ്രസക്തമാണെന്ന് ഇപ്പോള്‍ മനസ്സിലാക്കാവുന്നതാണ്. ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍ ഈ മന്ത്രം ചൊല്ലുന്നു.
‘സമുദ്രവസനേ ദേവി
പര്‍വ്വത സ്തന മണ്ഡലേ
വിഷ്ണു പത്‌നിം നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ’
ഈ ശ്ലോകത്തിലൂടെ ഭൂമാതാവിനെ, സമുദ്രത്തെ വസ്ത്രമായി ധരിച്ചവളും പര്‍വ്വതങ്ങളെ സ്തനമായി ഉള്‍ക്കൊള്ളുന്നവളുമായി കണക്കാക്കുന്നു. എല്ലാ ജീവജാലങ്ങളും പരിപാലിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന വിഷ്ണുഭഗവാന്റെ സഹധര്‍മ്മിണിയായാണ് ഭൂമീദേവിയെ കണക്കാക്കുന്നത്. ഇപ്രകാരം ഒരു ദിവസം പ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുകയാണെങ്കില്‍, ഇത് നമുക്ക് മാനസികമായ ഒരു സംതുലനാവസ്ഥ നല്‍കുന്നു.
ഈ ചിട്ടകളും അനുഷ്ടാനങ്ങളും വിശ്വാസത്തിലധിഷ്ഠിതമാണെങ്കിലും ശാസ്ത്രീയവും പ്രായോഗികവുമായ തലങ്ങളെയും ഇതില്‍ കാണ്‌പെടുന്നുണ്ട്. ഒരു അടിസ്ഥാന പണ്ഡിതയായി വര്‍ത്തമാനത്തിലും നിലനില്‍ക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം