എം.കെ. പാന്ഥെ അന്തരിച്ചു

August 20, 2011 ദേശീയം

ന്യൂഡല്‍ഹി: സി.ഐ.ടി.യു അധ്യക്ഷനും സി.പി.എം പൊളിറ്റ്‌ബ്യൂറോ അംഗവുമായ എം.കെ. പാന്ഥെ (86) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ വെള്ളിയാഴ്‌ച രാത്രി എട്ടിന്‌ ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം അര്‍ദ്ധരാത്രിയോടെയാണ്‌ അന്തരിച്ചത്‌.
1925 ജൂലായ് 11നു മഹാരാഷ്ട്രയിലെ പുണെയില്‍ ജനിച്ച പാന്ഥെ 1943ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സി.പി.എമ്മില്‍ നിലയുറപ്പിച്ച അദ്ദേഹം 1970ല്‍ സി. ഐ.ടി.യു. സെക്രട്ടറിയായി. 1978ല്‍ സി.പി.എം. കേന്ദ്ര സമിതിയംഗമായി. 1990ല്‍ സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറിയും 1999ല്‍ പ്രസിഡന്റുമായി. 1998ലാണു സി.പി.എം. പൊളിറ്റ് ബ്യൂറോയിലെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം