സ്വര്‍ണവില വീണ്ടും കൂടി

August 20, 2011 കേരളം

തിരുവനന്തപുരം:സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന.  പവന്‌ 120 രൂപ വര്‍ദ്ധിച്ച്‌ 20,640 രൂപയാണ്‌ ഇന്നത്തെ വില.ഗ്രാമിന്‌ 15 രൂപ ഉയര്‍ന്ന്‌ 2580 രൂപയായി. ഇന്നലെ സ്വര്‍ണവില 20,000 ഭേദിച്ചിരുന്നു.
ഇന്ത്യയില്‍ വിവാഹസീസണെത്തിയതും ആഗോള സമ്പദ്‌രംഗത്തെ അനിശ്ചിതത്വം മാറ്റമില്ലാതെ തുടരുന്നതുമാണ് സ്വര്‍ണ വില ഉയര്‍ത്തുന്നത്. ആഗോള വിപണിയില്‍ മഞ്ഞ ലോഹത്തിന് വില ട്രോയ് ഔണ്‍സിന് 32.81 ഡോളര്‍ വര്‍ധനയോടെ 1851.71 ഡോളറിലെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം