ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു: വി.എസ്

August 20, 2011 കേരളം

തിരുവനന്തപുരം: ചാനലുകളുമായി ചേര്‍ന്ന് ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് എസ് പറഞ്ഞു. തന്നെ കാണാന്‍ വന്ന കെ.എ.റൗഫിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. വധഭീഷണിയുണ്ടെന്ന് റൗഫ് പറഞ്ഞപ്പോള്‍ അക്കാര്യം എഴുതിത്തരാന്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ താന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും വി.എസ് പറഞ്ഞു. ചില മാധ്യമങ്ങളില്‍ പാര്‍ട്ടിയിലെ ചിലര്‍ക്കെതിരെ ചില വെളിപ്പെടുത്തലുകള്‍ നടത്താന്‍ റൗഫിനോട് വി.എസ് ആവശ്യപ്പെട്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞാലിക്കുട്ടിയുടെ ജാലവിദ്യകളൊന്നും എന്റെയടുത്ത് നടക്കില്ല, ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചതോടെ കുഞ്ഞാലിക്കുട്ടി പരിഭ്രാന്തനായിരിക്കുകയാണ്-വി.എസ് പറഞ്ഞു.
അന്നാ ഹസാരെയ്ക്ക് രാഷ്ട്രീയമില്ല. ഹസാരെയുടെ സമരം രണ്ടാം സ്വാതന്ത്ര്യസമരമായി ജനങ്ങള്‍ ഏറ്റെടുത്തു. കേന്ദ്രസര്‍ക്കാരിന് ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടിവരും: വി.എസ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം