സാമ്പത്തികവളര്‍ച്ചയ്ക്കായി കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി

August 21, 2011 ദേശീയം

ന്യൂഡല്‍ഹി: 12-ാം പഞ്ചവത്സരപദ്ധതിക്കാലത്ത് (2012’17) ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കണമെങ്കില്‍ സര്‍ക്കാറിന് ചില കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.  ആഗോളസാമ്പത്തിക അനിശ്ചിതാവസ്ഥയുടെ സാഹചര്യത്തിലാണിത്. 2012ല്‍ അവസാനിക്കുന്ന പഞ്ചവത്സരപദ്ധതിക്കാലത്തെ വളര്‍ച്ചലക്ഷ്യം 8.2 ശതമാനമായിരുന്നു. അവയുടെ ഫലപ്രദമായ നടപ്പാക്കലിന് ഊന്നല്‍ കൊടുക്കുകയും വേണം. കാര്‍ഷികവളര്‍ച്ച നാല് ശതമാനം എത്തിക്കുന്നതിലായിരിക്കണം അടുത്ത ശ്രദ്ധ. വിലക്കയറ്റം സൃഷ്ടിക്കുന്ന സമ്മര്‍ദത്തെ അതിജീവിക്കാനും ഗ്രാമീണ വരുമാനം വര്‍ധിപ്പിക്കാനും ഇത് പ്രയോജനം ചെയ്യും” അദ്ദേഹം പറഞ്ഞു. 12ാം പദ്ധതിയുടെ സമീപനരേഖ അംഗീകരിക്കുന്നതിനാണ് കമ്മീഷന്‍ സമ്പൂര്‍ണ യോഗം ചേര്‍ന്നത്.

സമീപനരേഖ പ്രകാരം പതിനൊന്നാം പദ്ധതിക്കാലത്തെ കാര്‍ഷികവളര്‍ച്ച മൂന്ന് ശതമാനമാണെങ്കിലും യഥാര്‍ഥത്തില്‍ പദ്ധതി അവസാനിക്കുമ്പോള്‍ 3.3 ശതമാനമായിരിക്കും വളര്‍ച്ചയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പതിനഞ്ച് ശതമാനത്തോളം കൃഷിയില്‍നിന്നാണ് ലഭിക്കുന്നത്. 12ാം പദ്ധതിക്കാലത്തെ വളര്‍ച്ച ഒമ്പത് മുതല്‍ 9.5 ശതമാനംവരെ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടലെങ്കിലും ലക്ഷ്യം ഒമ്പത് ശതമാനമായി നിശ്ചയിക്കാനാണ് പദ്ധതി. ഈ ഒമ്പത് ശതമാനം വളര്‍ച്ച വേണമെങ്കില്‍ അടിസ്ഥാനമേഖലയില്‍ വളരെ വലിയ നിക്ഷേപങ്ങള്‍ ആവശ്യമായിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാമൂഹികനീതിയില്‍ ഊന്നിയുള്ള യു.പി.എ. സര്‍ക്കാറിന്റെ അഭിമാനപദ്ധതികള്‍ 12ാം പദ്ധതിക്കാലത്തും തുടരുമെന്ന് ആസൂത്രണ കമ്മീഷന്‍ സമ്പൂര്‍ണ യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ”ഈ പദ്ധതികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും

ആഗോള സാമ്പത്തികമേഖല നട്ടം തിരിയുന്ന ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് വിലക്കയറ്റമാണ്. വ്യവസായലോകമാകട്ടെ, പലിശനിരക്ക് ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്. 11ാം പദ്ധതിക്കാലത്ത് അടിസ്ഥാനവികസന മേഖലയില്‍ പൊതുനിക്ഷേപവും പൊതുസ്വകാര്യ പങ്കാളിത്തവും തമ്മിലുള്ള സംയോജനം നന്നായി പ്രയോജനപ്പെട്ടു എന്ന സമീപനരേഖയിലെ പരാമര്‍ശം പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം