ജനലോക്പാല്‍ ബില്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്ന് ഹസാരെ

August 21, 2011 ദേശീയം

ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്ന് അന്നാ ഹസാരെ. അഴിമതിക്കെതിരെ അഹിംസാമാര്‍ഗത്തിലുള്ള വിപ്ലവം വേണമെന്നും നിരാഹാരസമരത്തിന്റെ ആറാംദിനത്തില്‍ രാംലീല മൈതാനത്ത് ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.ലോക്പാല്‍ വിഷയം സംബന്ധിച്ച് അവരവരുടെ എംപിമാരോട് വിശദീകരണം തേടാന്‍ അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു. വേണ്ടിവന്നാല്‍ കേന്ദ്രമന്ത്രിമാരുടെ വസതികള്‍ക്കു മുന്‍പില്‍ ധര്‍ണ നടത്താനും ആഹ്വാനം ചെയ്തു.

മധ്യസ്ഥ ചര്‍ച്ചയ്ക്കായി ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ എത്തുന്ന സാഹചര്യത്തില്‍ ഹസാരെ അരവിന്ദ് കേസരിവാള്‍, കിരണ്‍ ബേദി, ശാന്തി ഭൂഷണ്‍, മനീഷ് സിസോദിയ എന്നിവരുമായി രാവിലെ ചര്‍ച്ച നടത്തി. സാമൂഹിക പ്രവര്‍ത്തക മേധാ പട്കറും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രി വന്നു ചര്‍ച്ച നടത്തിയാലും നിലപാടില്‍ മാറ്റമില്ലെന്ന് ഹസാരെ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം