എം.കെ.പാന്ഥെയുടെ സംസ്കാരം ഇന്ന്‌ നടക്കും

August 21, 2011 ദേശീയം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.കെ.പാന്ഥെയുടെ സംസ്കാരം ഇന്ന്‌ നടക്കും. മൃതദേഹം സി.പി.എം ആസ്ഥാനമായ എകെജി ഭവനില്‍ പൊതുദര്‍ശനത്തിന്‌ വച്ചിരിക്കുകയാണ്‌. പ്രിയനേതാവിന്‌ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ദല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു പാന്ഥെയുടെ അന്ത്യം. 1943 ല്‍ പാര്‍ട്ടി അംഗമായ പാന്ഥെ പിളര്‍പ്പിന്‌ ശേഷം സി.പി.എമ്മിനൊപ്പം നില്‍ക്കുകയായിരുന്നു.

1990 ല്‍ സിഐടിയു ജനറല്‍ സെക്രട്ടറിയായ പാന്ഥെ 1999 ല്‍ പ്രസിഡന്റായി. 1998 ല്‍ പൊളിറ്റ്ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറിയ നേതാവിനെയാണ്‌ എം.കെ.പാന്ഥെയുടെ വിയോഗത്തിലൂടെ നഷ്ടമായത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം