ബാങ്ക് ലോക്കര്‍ കുത്തിതുറന്ന് വന്‍ കവര്‍ച്ച

August 22, 2011 കേരളം

പത്തനംതിട്ട: മെഴുവേലിയില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ലോക്കര്‍ കുത്തിതുറന്ന് വന്‍കവര്‍ച്ച . രണ്ടു കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായാണ് പ്രാഥമിക വിവരം. വിരലടയാള വിദഗ്ധരും ഉന്നത പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിന്‍വാതില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു പൊളിച്ച നിലയിലാണ്.

ഇന്ന് രാവിലെ ജോലിക്കെത്തിയവരാണ് കവര്‍ച്ച നടന്നതു കണ്ടെത്തിയത്. അഞ്ചുകിലോയിലധികം സ്വര്‍ണം കവര്‍ന്നു. ലോക്കറുകളിലെ മുഴുവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടതായാണ് സൂചന.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം