അന്നാ ഹസാരെയ്ക്കു പിന്തുണ പ്രഖ്യാപിച്ചു പ്രകടനം: ദുബായില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

August 22, 2011 രാഷ്ട്രാന്തരീയം

ദുബായ്: ജനലോക്പാല്‍ ബില്ലിനു വേണ്ടി നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയ്ക്കു പിന്തുണ പ്രഖ്യാപിച്ചു ദുബായില്‍ പ്രകടനം സംഘടിപ്പിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍. അല്‍ മമസാര്‍ ബീച്ചില്‍ ആണ് ശനിയാഴ്ച നൂറ്റിയമ്പതോളം ഇന്ത്യക്കാര്‍ പ്രകടനം നടത്തിയത്.

പ്രകടനം സമാധാനപരമായിരുന്നുവെന്നും എന്നാല്‍ പാതിവഴിയില്‍ പൊലീസ് തടയുകയായിരുന്നുവെന്നും റാലിയില്‍ പങ്കെടുത്തവരിലൊരാള്‍ പറഞ്ഞു. അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെ നിയമവിരുദ്ധമായി പ്രകടനം സംഘടിപ്പിച്ചുവെന്നാണ് ഇന്ത്യക്കാരനെതിരെയുള്ള കേസ്. എന്നാല്‍, ഇയാളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പോലീസെത്തി സംഘാടകന്‍ ഒഴികെയുള്ളവരോടു പിരിഞ്ഞുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സംഘാടകനെ അറസ്റ്റ് ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം