ശ്രീപത്മനാഭസ്വാമി ക്ഷേത്രസ്വത്തിനെക്കുറിച്ച് അച്യുതാനന്ദന്റെ പരാമര്‍ശം പൊതുജന താല്‍പര്യത്തിനെതിരാണെന്ന് മുഖ്യമന്ത്രി

August 22, 2011 കേരളം

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിനെക്കുറിച്ച് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.വിഎസിനെ ഉപദേശിക്കാന്‍ താന്‍ ആളല്ല. എന്നാല്‍, കേരളത്തിലെ ജനങ്ങളുടെ പൊതുവികാരം പരാമര്‍ശത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സത്യസന്ധമായി ഇക്കാലമത്രയും ക്ഷേത്രസ്വത്തുക്കള്‍ സൂക്ഷിച്ച രാജകുടുംബത്തിനെതിരെയുള്ള വി.എസിന്റെ പരാമര്‍ശം ഭക്തജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം