ബസ്‌ കുളത്തില്‍ വീണ്‌ ഒട്ടേറെപ്പേര്‍ക്കു പരുക്ക്‌

August 2, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പാറശാലയ്‌ക്കടുത്ത്‌ കൊറ്റാമത്ത്‌ കെഎസ്‌ആര്‍ടിസി ബസ്‌ കുളത്തിലേക്കു മറിഞ്ഞ്‌ അന്‍പതോളം പേര്‍ക്കു പരുക്ക്‌. രണ്ടു പേരുടെ നില ഗുരുതരമാണ്‌. ഇവരുള്‍പ്പടെ 13 പേരെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളിയിക്കാവിളയില്‍ നിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്ന ബസാണ്‌ രാവിലെ ഒന്‍പതു മണിയോടെ കൊറ്റാമത്തിനു സമീപം പുതുകുളത്ത്‌ അപകടത്തില്‍പ്പെട്ടത്‌. ഓടിക്കൂടിയ നാട്ടുകാരാണ്‌ യാത്രക്കാരെ രക്ഷിച്ചു പുറത്തെടുത്തത്‌. പരുക്കേറ്റവരെ പാറശാല താലൂക്ക്‌ ആശുപത്രിയിലും നെയ്യാറ്റിന്‍കര താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ്‌ ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തി. ബസിനുള്ളില്‍ ആരും കുടുങ്ങികിടപ്പില്ലെന്നു സ്‌ഥിരീകരിച്ചു. ബസിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായാണു കരുതുന്നത്‌. ബസിന്റെ ബ്രേക്ക്‌ പോയതാണ്‌ അപകട കാരണമെന്ന്‌ അറിയുന്നു. പാറശാല ഡിപ്പൊയിലേതാണ്‌ ബസ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം