ആന്ധ്രയില്‍ 26 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു

August 22, 2011 ദേശീയം

ഹൈദരാബാദ്: വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയോടു കൂറുപുലര്‍ത്തുന്ന ആന്ധ്ര നിയമസഭയിലെ 26 കോണ്‍ഗ്രസ് എം. എല്‍. എ. മാര്‍ രാജിവെച്ചു. ഇവരെകൂടാതെ, രണ്ട് ടി.ഡി.പി എം.എല്‍.എമാരും ഒരു പ്രജാരാജ്യം എം.എല്‍.എയും രാജിവെച്ചിട്ടുണ്ട്. ജഗനെതിരായ സി.ബി.ഐയുടെ എഫ്.ഐ.ആറില്‍ വൈ.എസ് രാജശേഖര റെഡ്ഡിയുടെ പേര് പരാമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.

ജഗന്റെ വീട്ടില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് രാജി തീരുമാനമുണ്ടായത്. ജഗനെതിരായ സി.ബി.ഐ. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് യോഗം ആരോപിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം