എന്‍ജിനിയറിങ് പ്രവേശനം: അലോട്‌മെന്റ് തുടരാന്‍ ഹൈക്കോടതി

August 22, 2011 കേരളം

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് എന്‍ജിനിയറിങ് കോളജുകളിലെ പ്രവേശനത്തിനുള്ള അലോട്‌മെന്റ് തുടരാന്‍ ഹൈക്കോടതി ഉത്തരവ്. പ്രവേശനക്കാര്യത്തില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നു വെള്ളിയാഴ്ച നല്‍കിയ നിര്‍ദേശം ഒഴിവാക്കിക്കൊണ്ടാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. പ്രവേശന നടപടികള്‍ അവസാനഘട്ടത്തിലാണെന്നും കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഭാവിയെ അലോട്‌മെന്റ് സ്‌റ്റേ ചെയ്തതു ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം