വിവാദ പ്രസ്താവന: വി.എസിന്റെ വസതിയിലേക്ക് ശിവസേന മാര്‍ച്ച് നടത്തി

August 23, 2011 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണവും മറ്റും പായസത്തോടൊപ്പം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കടത്തിക്കൊണ്ടുപോകുന്നുവെന്ന പ്രസ്താവന അച്യുതാനന്ദന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശിവസേനപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി നടന്ന ദേവപ്രശ്‌നത്തെക്കുറിച്ചു വി.എസ് നടത്തിയ വിലകുറഞ്ഞ പ്രസ്താവന ആചാരങ്ങളെ ചോദ്യം ചെയ്യുന്നതാണ്. പ്രതിപക്ഷനേതാവെന്ന നിലയില്‍ പ്രസ്താവന പിന്‍വലിച്ച് രാജകുടുംബത്തോടും ക്ഷേത്രവിശ്വാസികളോടും മാപ്പുപറയണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ഇതില്‍ ക്ഷേത്രഭരണം സര്‍ക്കാരിലെത്തിക്കാനുള്ള ഗൂഢാലോചനയുണ്ടെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ശിവസേനാ ജില്ലാകണ്‍വീനര്‍ അഡ്വ.ഹരികുമാര്‍ പറഞ്ഞു. ശിവസേന ജില്ലാ ഓര്‍ഗനൈസര്‍ പെരിങ്ങമ്മല അജി, ഊരൂട്ടുകാല അനില്‍കുമാര്‍, ഒറ്റശേഖരമംഗലം കൃഷ്ണന്‍കുട്ടി, ആറ്റുകാല്‍ സുനില്‍ എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം