‘ഹിന്ദു തീവ്രവാദ’ പ്രയോഗം ആശങ്കാജനകംആര്‍.എസ്‌.എസ്‌.

August 2, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

നാഗ്‌പുര്‍: ‘ഹിന്ദു തീവ്രവാദം’ എന്ന പ്രയോഗത്തിനെതിരെ ആര്‍.എസ്‌.എസ്‌. രംഗത്തെത്തി. ഒരു മറാഠി പ്രാദേശിക ദിനപ്പത്രത്തിലെ പംക്തിയില്‍ ആര്‍.എസ്‌.എസ.്‌ ആചാര്യന്‍ ബാബറാവു വൈദ്യയാണ്‌ ഈ പ്രയോഗത്തെക്കുറിച്ചുള്ള ആശങ്കയും വിയോജിപ്പും പ്രകടിപ്പിച്ചത്‌. ഹിന്ദു നേതാക്കള്‍ പേരു ദോഷം ഒഴിവാക്കാന്‍ രംഗത്തുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.
‘ഹിന്ദുതീവ്രവാദം’ എന്ന പദം മാധ്യമങ്ങളില്‍ സ്ഥാനം നേടിക്കഴിഞ്ഞു. എന്നാലത്‌ ആരാണ്‌ കണ്ടുപിടിച്ചത്‌ എന്നറിയില്ല. ഇതിന്റെ അവതാരകന്‍ എന്‍.സി.പി. അധ്യക്ഷന്‍ ശരത്‌പവാറാണെന്നും കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്വ്‌വിജയ്‌ സിങ്ങാണെന്നും പറയുന്നവരുണ്ട്‌. ഗോവ കേന്ദ്രമായുള്ള സനാതന്‍ സന്‍സ്ഥ, അഭിനവഭാരത്‌ എന്നീ സംഘടനകള്‍ കലാപത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ്‌ ആരോപണം. ചിലരെ അറസ്റ്റു ചെയ്‌തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ ശിക്ഷിച്ചിട്ടില്ല” വൈദ്യ വിശദീകരിച്ചു. മുസ്‌ലിം വോട്ടുകള്‍ നേടാനാണ്‌ രാഷ്ട്രീയക്കാര്‍ ‘ഹിന്ദു തീവ്രവാദം’ പ്രയോഗം പ്രചരിപ്പിക്കുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം