ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വി.എസ്

August 23, 2011 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദേവസ്വം സ്വത്ത് സംരക്ഷിക്കാന്‍ ശ്രമിച്ചവരെ പിരിച്ചുവിട്ടതെന്തിന് തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുപ്രീംകോടതിയെ പരാതി സമര്‍പ്പിക്കുമെന്നു വി.എസ് പറഞ്ഞു. ക്ഷേത്രത്തില്‍ നിന്നും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സ്വര്‍ണം കടത്തുന്നുവെന്ന അഭിപ്രായം തന്റേതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പറയുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം