സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചിട്ടില്ല: പി.എസ്. ശ്രീധരന്‍ പിള്ള

August 23, 2011 കേരളം

കൊച്ചി: മാറാട് കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചെന്ന വാദം തെറ്റെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള. വിദൂരതയില്‍ പോലും അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് തനിക്കെതിരായ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും രേഖകളെ ഉദ്ധരിച്ച് ശ്രീധരന്‍ പിള്ള പറഞ്ഞു. സിബിഐ അന്വേഷണത്തിനു കേന്ദ്രസര്‍ക്കാറിനെ എല്ലാ കേസിലും കക്ഷിചേര്‍ക്കേണ്ടത് അനിവാര്യമല്ല.

അങ്ങാടിയില്‍ ചത്തതിന് അമ്മയുടെ നെഞ്ചത്തെന്ന നിലയില്‍ വിവാദങ്ങളും അപവാദങ്ങളും നടത്തരുത്. സത്യത്തിന്റെയും നീതിയുടെയും പാതയിലാണ് എന്നും മുന്നോട്ടു പോയിട്ടുള്ളത്. ചിലരുടെ ഗൂഡാലോചനയാണ് ഇതിനു പിന്നില്ലെന്നു കരുതുന്നു. ഉദ്യോഗസ്ഥതലത്തിലും ഗൂഡാലോചനയുണ്ട്. ഇവരെക്കുറിച്ച് പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം