2ജി സ്‌പെക്ട്രം ലൈസന്‍സ് നടപടികളില്‍ മന്‍മോഹന്‍സിങ്ങും പി.ചിദംബരവും ഉള്‍പ്പെട്ടിരുന്നുവെന്ന് കനിമൊഴി

August 23, 2011 ദേശീയം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ ധനമന്ത്രി പി.ചിദംബരവും 2ജി സ്‌പെക്ട്രം ലൈസന്‍സ് നടപടിക്രമങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതായും ടെലികോം മന്ത്രി എ.രാജയ്‌ക്കൊപ്പം ഇവര്‍ പൂര്‍ണമായും തീരുമാനങ്ങളില്‍ ഉണ്ടായിരുന്നെന്നും ജയിലിലായ ഡിഎംകെ എംപി കനിമൊഴി കോടതിയില്‍ മൊഴി നല്‍കി. വിചാരണ തുടരുന്ന മുറയ്ക്ക് പ്രധാനമന്ത്രിയെ സാക്ഷിയായി വിളിക്കേണ്ടി വരുമെന്നു കനിമൊഴിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത മീറ്റിങ്ങിന്റെ മിനിറ്റ്‌സുകള്‍ കാട്ടിയാണ് കനിമൊഴി പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ.പി. സെയ്‌നി മുന്‍പാകെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇടപാടില്‍ നഷ്ടമില്ലെന്ന് പാര്‍ലമെന്റിന്റെ രേഖകള്‍ വ്യക്തമാക്കുന്നുവെന്നും കനിമൊഴി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം