റെയില്‍വെ വികസനത്തിന് ഉന്നതതല ചര്‍ച്ച ഉടന്‍

August 23, 2011 ദേശീയം

ന്യൂഡല്‍ഹി: റെയില്‍വെ വികസനത്തിനായി അടുത്തമാസം 19 ന് കേരളത്തില്‍ ഉന്നതതല ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാഹചര്യം പരിഗണിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കായി സാധ്യതാ പഠനം നടത്താന്‍ ആവശ്യമുന്നയിച്ചു. സൊമാലിയന്‍ കടല്‍ക്കൊളളക്കാര്‍ ബന്ദികളാക്കിയ മലയളികളുടെ മോചനത്തിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി. ഇതു സംബന്ധിച്ച് എ കെ ആന്റണി, വയലാര്‍ രവി എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം