വരുണ്‍ഗാന്ധി അന്നാ ഹസാരെയെ കണ്ടു

August 24, 2011 ദേശീയം

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിനുവേണ്ടി നിരാഹാരസമരം നടത്തുന്ന അന്നാ ഹസാരെയെ രാംലീല മൈതാനിയിലെത്തി ബി.ജെ.പി എം.പി വരുണ്‍ഗാന്ധി സന്ദര്‍ശിച്ചു.  രാവിലെ 8.30ന് അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം തന്റെ സന്ദര്‍ശനത്തിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് പറഞ്ഞു. ലക്ഷ്യബോധത്തോടുകൂടിയ അന്നാ ഹസാരെയുടെ സമരത്തിന് രാജ്യത്തെ ജനപിന്തുണ വളരെ വലുതാണെന്നും അടുത്തകാലത്ത് രാജ്യം കണ്ട ധര്‍മ്മ സമരങ്ങളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം