അന്നാ ഹസാരെയ്ക്ക് നിരാഹാരം അവസാനിപ്പിക്കണമെന്ന് ബാല്‍ താക്കറെ

August 24, 2011 ദേശീയം

മുംബൈ: ആരോഗ്യസ്ഥിതി ഗുരുതരമാവുന്ന സാഹചര്യത്തില്‍ നിരാഹാരം നിറുത്തണമെന്ന് അന്നാ ഹസാരെയ്ക്ക് ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ കത്ത്. താങ്കളുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ട്. അഴിമതിക്കെതിരായ സമരത്തിനു ജീവിതം അര്‍പ്പിച്ചതായി പ്രഖ്യാപിച്ചുവെങ്കിലും ഈ യുദ്ധത്തിനു ജീവന്‍ വില നല്‍കേണ്ടതില്ല. അങ്ങനെ സംഭവിച്ചാല്‍ അതു താങ്കളുടെ എതിര്‍പക്ഷത്തിനു ഗുണം ചെയ്യുകയേയുള്ളൂ.

ആരോഗ്യം കണക്കിലെടുത്ത് ഇപ്പോള്‍ സമരം അവസാനിപ്പിക്കുകയാണ് വേണ്ടത്. കേസരിവാള്‍, ബേദി ,സിസോദിയ തുടങ്ങിയവരിലൂടെ ഈ നിരാഹാര സമരം തുടരുന്നതാവും ഉചിതമെന്നും താക്കറെ നിര്‍ദേശിച്ചു. രാജ്യം മുഴുവന്‍ താങ്കളുടെ അഴിമതി വിരുദ്ധ സമരത്തിനു പിന്നില്‍ അണിചേര്‍ന്നിരിക്കയണെന്നും സ്വന്തം ഒപ്പോടുകൂടി രണ്ടു പേജു വരുന്ന കത്തില്‍ ബാല്‍ താക്കറെ പരാമര്‍ശിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം