സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവ ബത്ത കൂട്ടി

August 24, 2011 കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവ ബത്ത  1500 രൂപയില്‍ നിന്ന് 1750 രൂപയായി വര്‍ധിപ്പിച്ചു. ഓണം അഡ്വാന്‍സ് എല്ലാവര്‍ക്കും 8500 രൂപയാക്കി. തൊഴിലാളികള്‍,മറ്റു വിഭാഗക്കാര്‍,ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കു നല്‍കേണ്ട ബോണസ് സംബന്ധിച്ചു തീരുമാനിക്കുന്നതിനു വെള്ളിയാഴ്ച്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സമ്പൂര്‍ണ ബജറ്റ് ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം 26 മുതല്‍ നിയമസഭ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം