പാകിസ്താനില്‍ വെള്ളപ്പൊക്കം: 33 മരണം

August 25, 2011 രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വായിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 33 പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്. ചിലയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുമുണ്ടായി. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. നിരവധി പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.  ഗ്രാമങ്ങളിലെ കൃഷിയിടങ്ങള്‍ പലതും വെള്ളത്തിനടിയിലായി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം