ജനലോക്പാല്‍ ബില്ലില്‍ ന്യൂനത: അദ്വാനി

August 26, 2011 ദേശീയം

ന്യൂദല്‍ഹി: ജനലോക്പാല്‍ ബില്ലില്‍ നിരവധി ന്യൂനതകളുള്ളതിനാല്‍ ബില്ല്‌ പാര്‍ലിമെന്റില്‍ പാസാക്കരുതെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജിയിലെ (ഐഐടി) ഒരു സംഘം വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ്‌ അദ്വാനി ഇക്കാര്യം പറഞ്ഞത്‌. ബല്ലിലെ പിഴവുകളെക്കുറിച്ച്‌ ഹസാരെ സംഘത്തോട്‌ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
അതിനിടെ രാജ്യത്ത്‌ അഴിമതി തടയാന്‍ ലോക്പാല്‍ കൊണ്ട്‌ മാത്രം കഴിയില്ലെന്ന്‌ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്പാല്‍ വിഷയത്തില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്പാലിനെ തിരഞ്ഞെടുപ്പ്‌ കമ്മീഷനെപ്പോലെ ഒരു ഭരണഘടനാ സ്ഥാപനം ആക്കുകയാണ്‌ വേണ്ടത്‌. അണ്ണാ ഹസാരെയുടെ സമരം രാജ്യത്ത്‌ അഴിമതി വിരുദ്ധ വികാരം വളര്‍ത്തിയിട്ടുണ്ട്‌. അതിന്‌ അദ്ദേഹത്തോട്‌ നന്ദി പറയുണ്ടെന്നും രാഹുല്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം