ഇന്‍ഫോസിസ് ബിപിഒ മേധാവി സീതാരാമന്‍ വൈതീശ്വരന്‍ രാജിവെച്ചു

August 27, 2011 ദേശീയം

ബാംഗ്ലൂര്‍: ഇന്‍ഫോസിസിന്റെ ബിപിഒ വിഭാഗമായ ഇന്‍ഫോസിസ് ബിപിഒയുടെ ഇന്ത്യയിലെ മേധാവിയായ സീതാരാമന്‍ വൈതീശ്വരന്‍ രാജിവെച്ചു. ഇന്‍ഫോസിസിന്റെ ഡയറക്ടറും എച്ച്ആര്‍ വിഭാഗം മേധാവിയും ആയിരുന്ന ടി.വി.മോഹന്‍ദാസ് പൈയോടൊപ്പം മണിപ്പാല്‍ യൂണിവേഴ്‌സല്‍ ലേണിങ്ങില്‍ ചേരുന്നതിനായാണ് രാജി. സപ്തംബറോടെ മണിപ്പാല്‍ യൂണിവേഴ്‌സല്‍ ലേണിങ്ങിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി അദ്ദേഹം ചുമതലയേല്‍ക്കും.

ഇന്‍ഫോസിസില്‍ നിന്ന് വിട്ട ശേഷം മോഹന്‍ദാസ് പൈ, മണിപ്പാല്‍ യൂണിവേഴ്‌സലിന്റെ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ്. മണിപ്പാല്‍ ഗ്രൂപ്പില്‍ പെട്ട ലാഭത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് മണിപ്പാല്‍ യൂണിവേഴ്‌സല്‍ ലേണിങ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം