യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

August 29, 2011 ദേശീയം

ബാംഗ്ലൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രക്തസമ്മര്‍ദ്ദവും പ്രമേഹവും കൂടിയതിനെ തുടര്‍ന്ന് യെദിയൂരപ്പ ചികിത്സ തേടിയിരിക്കുകയാണ്. ശനിയാഴ്ചയോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അസുഖം കാരണം നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തിങ്കളാഴ്ച ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം