കിളിമാനൂരില്‍ കാറപകടം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

August 6, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കിളിമാനൂര്‍: കിളിമാനൂര്‍ പൊരുന്നമണ്ണിനു സമീപം കാറുകള്‍ കൂട്ടിയിടിച്ചു പിഞ്ചുകുഞ്ഞടക്കം അഞ്ചുപേര്‍ മരിച്ചു. തിരുവനന്തപുരത്തുനിന്നു നിലമേലേക്കു പോവുകയായിരുന്ന സ്‌കോഡാ കാറും നിലമേലില്‍നിന്നു വെഞ്ഞാറമൂട്‌ ഗോകുലം മെഡിക്കല്‍ കോളജിലേക്കു പോയ മാരുതി കാറുമാണ്‌ കൂട്ടിയിടിച്ചത്‌.
മാരുതി കാറില്‍ യാത്ര ചെയ്‌തിരുന്ന നിലമേല്‍ വളയിടം അറഫ മന്‍സിലില്‍ ഫാരിഫാ ബീവി(55), ഇവരുടെ മകന്‍ നൗഷാദ്‌(30), ഭാര്യ ഷംന (26), ഇവരുടെ മകന്‍ മുഹമ്മദ്‌ ജാഫര്‍(ഒന്നര), നൗഷാദിന്റെ സഹോദരി ഹസീനാബീവി(33)എന്നിവരാണ്‌ അപകടത്തില്‍ മരിച്ചത്‌. കൂടാതെ മരിച്ച ഹസീന ബീവിയുടെ രണ്ടു മക്കള്‍ക്കും ഷംനയുടെ മാതാ വിനും ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കോഡാ കാറിലെ യാത്രക്കാരനായ അനീസ്‌ മുഹമ്മദിനെ(35) പരിക്കുകളോടെ ഗോകുലം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ മരിച്ച നൗഷാദ്‌ ഗള്‍ഫില്‍നിന്നു വന്നിട്ടു ദിവസങ്ങളേ ആയുള്ളൂ. വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ്‌ ഇന്നു ഗള്‍ഫിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ബ ന്ധുവിനെ കാണാന്‍ ഇവര്‍ കുടുംബസമേതം പോകുംവഴിയായിരുന്നു അപകടം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം